National
ചെന്നൈ: മണ്ഡല പുനർനിർണയത്തിനെതിരെയുള്ള പോരാട്ടം രാഹുൽ ഗാന്ധി നയിക്കണമെന്നും കോൺഗ്രസ് നിലപാടിനെ ഡിഎംകെ പിന്തുണയ്ക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ഇതുസംബന്ധിച്ച് സ്റ്റാലിൻ രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചു.
വനിതാ സംവരണ ബിൽ പാസാക്കുന്നതോടെ ലോക്സഭാ അംഗബലം 815 ആയി ഉയരുമെന്നും അതിൽ 272 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. ഈ ക്വാട്ട നടപ്പാക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടം സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലുകൾ പാസാകുന്നതോടെ ലോക്സഭയുടെ നിലവിലെ അംഗബലത്തിൽ 50 ശതമാനം വർധനവുണ്ടാകും. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാക്വാട്ടയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും സംവരണം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Kerala
തൃശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി - എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്.
എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്.
മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ പറഞ്ഞു.
കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹം. കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്റെ ആത്മാവുണ്ട്.
വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ്. ഈ ധാർഷ്ട്യത്തെയാണ് നമ്മൾ എതിർക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Kerala
മുഹമ്മ (ആലപ്പുഴ): തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിയന്ത്രിക്കുന്നത് വർഗീയതയുടെ അദ്യശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ണഞ്ചേരി കാവുങ്കൽ മൈതാനിയിൽ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും ബിജെപിയും രഹസ്യധാരണയിലാണ്. ഇടതുപക്ഷത്തെ ഈ മൂല്യത്തകർച്ച രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെ തെറ്റായി കാണാത്ത അവസരവാദികളാണ് ഒരു കൂട്ടർ. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ബിജെപി ബാന്ധവത്തിൽ ഇവർ അതൃപ്തരാണ്.
തന്നെ ഏറെ ആക്രമിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ മോദി കേരളത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കുറ്റം പറയില്ല. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിലെ സ്വർണം കവർന്നതിനെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. പറഞ്ഞാൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തലാകും. ഇതിനാലാണ് ദൈവത്തക്കുറിച്ചോ സ്വർണത്തെക്കുറിച്ചോ മോദി മിണ്ടാത്തത്.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെ യുഡിഎഫിനെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മണിപ്പുരിലും ഛത്തീസ്ഘട്ടിലും ബിജെപി നടത്തുന്ന ന്യൂനപക്ഷപീഡനത്തെ മുഖ്യമന്ത്രി വിമർശിക്കുന്നില്ല. ബിജെപിയോടു ചേർന്ന് നിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് കേട്ടാണ് മോദി ഭരിക്കുന്നത്. എസ്റ്റീൻ ഫയലുകളിൽ മോദിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പേരുണ്ട്. ഈ വിവരങ്ങൾ കൈവശമുള്ളതിനാൽ മോദിയുടെ പ്രതിഛായ തകർക്കാൻ ട്രംപിന് കഴിയും.
ബിജെപിയുമായി അഭേദ്യ ബന്ധമുള്ള അദാനിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് അമേരിക്കയിൽ നടക്കുന്നുണ്ട്. ഇതെല്ലാം ഉള്ളതിനാലാണ് കാർഷിക മേഖല തുറന്ന് കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മോദി ട്രാംപിന് വേണ്ടി ചെയ്യുന്നത്.
സിപിഎമ്മിലെ മൂല്യത്തകർച്ച കാരണമാണ് ജി. സുധാകരനെപ്പോലുള്ളവർ സിപി എം വിട്ടതെന്ന് രാഹുൽ പറഞ്ഞു. നയസമീപനങ്ങളിൽ അടിസ്ഥാനപരമായ വ്യതിയാനം ഉണ്ടായതാണ് സുധാകരനെ പോലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സുധാകരനെ പോലെ സിപിഎമ്മിന് എന്തുപറ്റിയെന്ന് ഉറക്കെ ചിന്തിക്കുന്നവർ സിപിഎമ്മിൽ ഏറെയുണ്ട്.
എൽഡിഎഫിൽ നിന്ന് ലെഫ്റ്റ് നഷ്ടപ്പെട്ടുവെന്ന് രാഹുൽ പരിഹസിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ നയങ്ങൾ ലെഫ്റ്റിന്റെ നയങ്ങളല്ല. ഇലക്ഷൻ കഴിയുന്നതോടെ എൽഡിഎഫിൽ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകും.
കൂടുതൽ കാലം അധികാരത്തിൽ ഇരുന്നതിന്റെ ധാർഷ്്ട്യം മോദിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകളിലുണ്ട്. അധികാരം ജനങ്ങൾക്കല്ല തങ്ങൾക്കാണെന്നാണ് ഇരുവരും ചിന്തിക്കുന്നത്.
ജനങ്ങളുമായുള്ള ബന്ധം നഷ്ടപെട്ടവരാണ് ഇരുവരും. തെറ്റുകൾ ചോദ്യം ചെയ്താൽ ആക്രമിക്കാൻ ചെല്ലുന്നതായി ഇവർക്ക് തോന്നും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ തല്ലിച്ചതച്ചത് ഈ ഭയം കൊണ്ടാണ്.
ജനബന്ധം ഇല്ലാത്ത ഈക്കൂട്ടരെ ജനം ഉപേക്ഷിച്ചിരിക്കയാണ്. ഇലക്ഷൻ കഴിയുന്നതോടെ ഇത് ബോധ്യമാകുമെന്നും രാഹുൽ പറഞ്ഞു.
Kerala
കൊച്ചി: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് ശബരിമലയില്‍ ആണെങ്കിലും പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. മോദിക്ക് പിണറായി വിജയനുമായി അടുത്ത ബന്ധമാണ്. മോദിയെ ട്രംപ് നിയന്ത്രിക്കുന്നതു പോലെ പിണറായിയെ മോദി നിയന്ത്രിക്കുകയാണ്. സ്വന്തം മക്കളുടെ കാര്യം നോക്കാന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
പ്രധാനമന്ത്രി എവിടെ പോയാലും അമ്പലങ്ങളെ കുറിച്ചും മതത്തെ കുറിച്ചും എന്തെങ്കിലും അഭിപ്രായം പറയും. അമ്പലം, മതം എന്നിവയ്ക്കൊപ്പം വെറുപ്പും ചേര്‍ത്താണ് അദ്ദേഹം സംസാരിക്കാറ്. എന്നാല്‍ അതിശയമുണ്ടാക്കുന്നത് എന്താണെന്ന് വച്ചാല്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മതത്തെ കുറിച്ചോ അമ്പലങ്ങളെ കുറിച്ചോ സംസാരിച്ചിട്ടില്ല. ശബരിമല ശാസ്താവിനെതിരെ വലിയൊരു കുറ്റകൃത്യം ഇവിടെ നടന്നിട്ടുണ്ട്. സിപിഎം സ്വര്‍ണം ചെമ്പാക്കി മാറ്റി.
എന്നാല്‍ പ്രധാനമന്ത്രിക്ക് ഇതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാനില്ല. കാരണം എല്‍ഡിഎഫ് ജയിക്കുകയാണ് പ്രധാനമന്ത്രിക്ക് വേണ്ടത്. എല്‍ഡിഎഫ് ഒരിക്കലും ബിജെപിക്ക് ഭീഷണിയാവില്ല. ബിജെപിക്കും ആര്‍എസ്എസിനുമുള്ള യഥാര്‍ഥ ഭീഷണി യുഡിഎഫ് ആണ്. ബിജെപിയും ആര്‍എസ്എസും ആരാണ് എന്നുള്ള കാര്യം നമ്മള് ഒരിക്കലും മറക്കരുത്. മണിപ്പൂരിലെ സംഘര്‍ഷത്തിനും പള്ളികള്‍ കത്തിക്കാനും കാരണം അവരാണ്.
ഛത്തീസ്ഗഡില്‍ കേരളത്തിലെ നഴ്സുമാരെ ആക്രമിച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നത് അവരാണ്. നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് ഡോണാള്‍ഡ് ട്രംപ് ആണ്. പ്രധാനമന്ത്രി ട്രംപിന് സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ എപ്സ്റ്റീന് ഫയല്‍സിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദാനിയെ കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ നിന്നും ഓടിയൊളിച്ചു. നാലു മണിക്കൂറോളം എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല.
കാരണം പ്രധാനമന്ത്രിക്ക് എപ്സ്റ്റീനെ കുറിച്ചും അദാനിയെ കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാം. അദാനിക്കെതിരെ അമേരിക്കയില്‍ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയെയാണ്. അതുകൊണ്ട് ട്രംപ് എന്തു പറഞാലും മോദി ചെയ്യും. ചാടാന്‍ പറഞ്ഞാല്‍ ചാടും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും, മോദി ഇസ്രയിലേക്ക് പോകൂ എന്ന് പറഞ്ഞാല്‍ അങ്ങോട്ടേക്ക് ഓടും.
മോദി സാര്‍ എന്നാണ് വിളിക്കുന്നതെന്ന് ട്രംപ് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ട്രംപ് വിളിക്കുമ്പോള്‍ യെസ് സാര്‍ ഞാന്‍ എന്താണ് ചെയ്തു തരേണ്ടത് എന്നു ചോദിക്കും. അതു തന്നെയാണ് ഇവിടെ മുഖ്യമന്ത്രിയും ചെയ്യുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിന് കാത്തിരിക്കുകയാണ്. കാരണം അദ്ദേഹത്തിന് സ്വന്തം മക്കളുടെ കാര്യം നോക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Kerala
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി - എൽഡിഎഫ് സംയുക്ത സഖ്യത്തെയാണ്. പത്തനംതിട്ട അടൂരിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ശബരിമലയിൽ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി - സിപിഎം ബന്ധമാണ്. സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവും നടത്തുന്നില്ല. ഇത് ഡീലിന്റെ തെളിവാണ്. എനിക്കെതിരെ 36 കേസുകളുണ്ട്. ബിജെപി എന്നെ ആക്രമിക്കുകയാണ്. 55 മണിക്കൂർ ഇടതടവില്ലാതെ ചോദ്യം ചെയ്തിട്ടുണ്ട്.
എൽഡിഎഫ് നേതൃത്വം അഴിമതിക്കാരാണ്. എൽഡിഎഫ് സർക്കാർ ബിജെപി നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി എവിടെ പോയാലും മതത്തെപ്പറ്റിയും ദൈവത്തെപ്പറ്റിയും പറയും. പക്ഷേ ഇന്നലെ കേരളത്തിൽ വന്നപ്പോൾ ശബരിമലയെപ്പറ്റി അദ്ദേഹം മറന്നുപോയെന്നും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ വേഷവിധാനത്തെയും പെരുമാറ്റത്തെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റ് ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും സഭയുടെ മര്യാദകളും അന്തസും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തുന്ന രീതിയും അവിടുത്തെ പെരുമാറ്റവും സഭയുടെ ഗൗരവത്തെ കുറയ്ക്കുന്നതാണെന്ന് റിജിജു ആരോപിച്ചു. പാർലമെന്റിനെ ഒരു 'പിക്നിക് സ്പോട്ട്' ആയി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ ടി-ഷർട്ട് ധരിച്ചുള്ള സഭയിലെ സാന്നിധ്യവും അദ്ദേഹത്തിന്റെ ചില പ്രസംഗ ശൈലികളും മുൻപും ബിജെപി നേതാക്കളുടെ വിമർശനത്തിന് കാരണമായിരുന്നു.
ജനപ്രതിനിധികൾ സഭയ്ക്കുള്ളിൽ മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും പുലർത്തണം. ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും അമിത സ്വാധീനത്തിനും സമ്മർദത്തിനും ഇന്ത്യ വഴങ്ങിയെന്നും രാജ്യതാത്പര്യം ബലികഴിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വ്യക്തതയില്ലാത്തതും കാലങ്ങളായുള്ള നിലപാടുകളിൽ നിന്നു വ്യതിചലിച്ചുമുള്ള കേന്ദ്രത്തിന്റെ വിദേശനയത്തെ രാഹുൽ നിശിതമായി വിമർശിച്ചു.
സർവകക്ഷി യോഗം നടക്കണം. കേരളത്തിൽ എനിക്കൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ ഒരു ഘടനാപരമായ തെറ്റു സംഭവിച്ചു. ഇതു പരിഹരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രിക്കു കഴിയില്ല.
അമേരിക്ക പറയുന്നതെന്തും അദ്ദേഹം ചെയ്യും. കർഷകരുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കായി പ്രവർത്തിക്കില്ല. അമേരിക്കയും ഇസ്രായേലും പറയുന്നതെന്തും അദ്ദേഹം ചെയ്യും.’’- രാഹുൽ കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളം ജയിക്കും, യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുന്ന, മനസിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം ആണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്.
യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്ര ശനിയാഴ്ച സമാപിക്കും. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വി.ഡി.സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.
ഫെബ്രുവരി ആറിന് കാസർഗോട്ടു നിന്നുമാണ് പുതുയുഗ യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. സമാപന പൊതുസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി തുടങ്ങിയവർ പങ്കെടുക്കും.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും വിമർശിച്ച് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണം. മമത ബാനർജി സഖ്യത്തിന്റെ മുഖമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യാ സഖ്യത്തിന് ഗുണം ചെയ്യും. മമത ബാനർജി ഇല്ലാത്ത ഇന്ത്യാ സഖ്യത്തിന് പ്രസക്തിയില്ലെന്നും പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
നേരത്തെ കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എഐസിസി നേതാക്കളടക്കം രംഗത്തുവന്നിരുന്നു.
National
ന്യൂഡൽഹി: അമിത് ഷായ്ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താനാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. ചൊവ്വാഴ്ച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചേരും. ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം നിശ്ചയിച്ചത്.
എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ധാരണ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സംസ്ഥാന
നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നരഹിതമായി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു.
ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എംപിമാര്‍ മത്സരിക്കണോയെന്നതില്‍ യോഗം തീരുമാനമെടുത്തില്ല. അതേസമയം ഡൽഹി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നു.
National
ന്യൂഡൽഹി: ജനാധിപത്യത്തിനുമേലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെമേലും മോദിസർക്കാർ ബുൾഡോസർ കയറ്റിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ലക്ഷക്കണക്കിനു സാധാരണക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തിയ ബിജെപി സർക്കാർ അതിനു വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു.
പൊതുജനാഭിപ്രായമോ പാർലമെന്റ് ചർച്ചയോ സംസ്ഥാനങ്ങളുടെ സമ്മതമോ ഇല്ലാതെയാണു പുതിയ നിയമമായ വിബി-ജിറാം ജി ബിൽ കേന്ദ്രസർക്കാർ പാസാക്കിയതെന്നും തൊഴിലുറപ്പിനു പകരം പുതിയ നിയമം പാസാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനം എക്സിൽ പങ്കുവച്ച് രാഹുൽ ആരോപിച്ചു.
ഇതുവഴി ഗ്രാമീണ ഇന്ത്യയിൽ ഉടനീളമുള്ള കോടിക്കണക്കിന് ആളുകൾക്ക് വിനാശകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് സോണിയ ലേഖനത്തിൽ ആരോപിച്ചത്.
National
ന്യൂഡൽഹി: വോട്ട് ചോരി ആരോപണത്തിൽ കേന്ദ്രത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
നിങ്ങൾ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബിജെപിയുടെ അല്ലെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും ഡൽഹിയിൽ കോണ്‍ഗ്രസ് നടത്തിയ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. വോട്ട് ചോരിയിൽ പാർലമെന്റിൽ ചർച്ച നടത്തണം. എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ലെന്ന് രാഹുല്‍ ചോദിച്ചു.
ഇവർ അധികാരത്തിൽ നിന്ന് പുറത്തായാൽ യഥാർത്ഥ അവസ്ഥ കാണാം. മോദിയും അമിത് ഷായും വോട്ട് മോഷ്ടിച്ച് അധികാരത്തിൽ വരികയാണമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്നു നിലനിൽക്കുന്നതെല്ലാം വോട്ടിൽനിന്നാണ് ഉണ്ടായതെന്നും അതു പിടിച്ചെടുക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വോട്ട് ചോരിയാണ് ഏറ്റവും വലിയ ദേശവിരുദ്ധത. തെരഞ്ഞെടുപ്പു കമ്മീഷനെ കൂട്ടുപിടിച്ച് അധികാരത്തിലിരിക്കുന്ന ബിജെപി വോട്ട് മോഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളെ ആസൂത്രിതമായി പിടിച്ചെടുക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു.
സ്വാതന്ത്ര്യം ലഭിച്ചതു മുതൽ ആർഎസ്എസിന്റെ പദ്ധതി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. എസ്ഐആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെക്കുറിച്ച് ലോക്സഭയിൽ ഇന്നലെ ആരംഭിച്ച ചർച്ചയിലാണ് ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചത്.
സാധാരണ വെള്ള ടിഷർട്ടും പാന്റും ധരിച്ച് സഭാ നടപടികൾക്ക് എത്തിയിരുന്നു രാഹുൽ ഇന്നലെ വെള്ള പൈജാമ ധരിച്ചുകൊണ്ടാണ് ചർച്ചയിൽ പങ്കെടുത്തത്. ബിജെപിക്കും ആർഎസ്എസിനും എതിരേ ആരോപണങ്ങൾ ഉന്നയിക്കുന്പോൾ ഭരണപക്ഷം പ്രതിഷേധം മുഴക്കിയെങ്കിലും രാഹുൽ പ്രസംഗം തുടർന്നു. വോട്ട് ചോരി വിഷയം പാർലമെന്റിൽ രാഹുൽ ഉന്നയിച്ചപ്പോൾ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉയർത്തി കോണ്‍ഗ്രസ് എംപിമാർ ബിജെപിയെ പരിഹസിച്ചു. ഹരിയാനയിൽ 22 തവണ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്ന ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ മുൻ വാർത്താസമ്മേളനത്തിൽ രാഹുൽ പ്രസിദ്ധീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷണറുടെ സെലക്ഷൻ പാനലിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കംചെയ്തത് എന്തുകൊണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്തു ചെയ്താലും നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നതിന് 2023 ഡിസംബറിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ഭേദഗതി എന്തിനായിരുന്നു, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നശിപ്പിക്കുന്നതിന്റെ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ കേന്ദ്രസർക്കാരിനു മുന്നിൽ ഉന്നയിച്ചു.
വോട്ടുകൊള്ളയെ സാധൂകരിക്കുന്നതിനായി താൻ നിരവധി തെളിവുകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ രാഹുൽ തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ബിഹാറിൽ എസ്ഐആർ നടപടികൾ കൃത്യമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് 1.2 ലക്ഷം ഇരട്ടവോട്ടുകൾ സംഭവിച്ചതെന്നും രാഹുൽ ചോദിച്ചു.
തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് എല്ലാ പാർട്ടികൾക്കും മെഷീൻ റീഡബിൾ വോട്ടർപട്ടിക ലഭ്യമാക്കുക, പോളിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ അനുവദിക്കുന്ന നിയമം പിൻവലിക്കുക, ഇവിഎമ്മുകളുടെ ഘടന പുറത്തുവിടുക, തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് അധികസംരക്ഷണം നൽകുന്ന നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
എന്നാൽ കോണ്‍ഗ്രസിന്റെ മുൻകാല ചരിത്രത്തെ ആക്രമിച്ചുകൊണ്ടു മറുപടി പറഞ്ഞ ബിജെപി എംപി നിഷികാന്ത് ദുബെ, വോട്ട് ചോരിയിലൂടെയാണ് മുൻ പ്രധാനമന്ത്രി ഇന്ദിാഗാന്ധി റായ്ബറേലിയിൽ വിജയിച്ചതെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച രണ്ടു ദിവസത്തെ ചർച്ചയ്ക്കാണ് ലോക്സഭയിൽ ഇന്നലെ തുടക്കം കുറിച്ചത്. ചർച്ച ഇന്നും തുടരും.
National
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പുതിയ എഫ്ഐആര്‍. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
പുതിയ എഫ്ഐആര്‍ പ്രകാരം കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിൽ സോണിയാ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. ഇവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് ആളുകളും പ്രതികളാണ്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മർച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളുടെ പേരും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ മൂന്നിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസാണ് കേസെടുത്തത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് സെക്ഷൻ 66(2) പ്രകാരം ഏതൊരു ഏജൻസിയോടും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യം രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാൻ ഇഡിക്ക് അധികാരമുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ഡൽഹി പോലീസിന് കൈമാറിയിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഈ കേസ് കൊണ്ടൊന്നും കോൺഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ പ്രധാന തെളിവായ സിഡിയിൽ വിവങ്ങൾ ഇല്ല. പൂനെ കോടതിയിൽ സമർപ്പിച്ച സിഡിയിലെ വിവരങ്ങളാണ് ഇല്ലാതായത്.
എന്നാൽ ഇതേ സിഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ സിഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം നിർദേശിച്ചു. എന്നാൽ കോടതി ഹർജിക്കാരന്റെ ഈ അപേക്ഷ തള്ളിക്കളയുകയായിരുന്നു.
സെക്ഷൻ 65ബി സർട്ടിഫിക്കറ്റ് ഇല്ലാത്ത ഓൺലൈൻ യുആർഎൽ തെളിവായി സ്വീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി.
2023-ൽ സവർക്കറിനെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കേസ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറിന്റെ ഇരുപതുവർഷത്തെ ഭരണത്തിന് കടിഞ്ഞാണിടാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് ബിഹാറിൽ കാണാൻ കഴിയുന്നത്.
തങ്ങളുടെ സഖ്യത്തിന്റെ സ്ഥാനാർഥികൾ ലീഡു നിലയിൽ ബഹുദൂരം പിന്നിൽ പോകുന്നത് നോക്കി നിൽക്കാനെ അവർക്ക് കഴിയുന്നുള്ളൂ. എസ്ഐആർ, വോട്ട് മോഷണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എൻഡിഎയ്ക്കും തടയിടാൻ അതു പോരായിരുന്നു.
കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുപോലും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൈകുന്നേരം ആറിനുശേഷം ആർക്കും പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു.
ആത് ആരും മറക്കരുതെന്നും അമിത് ഷാ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യാ സഖ്യത്തിനു കഴിയാതെ പോയി. വ്യാജ മദ്യം നിർമിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കുന്നത് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും തങ്ങൾ അധികാരത്തിൽവന്നാൽ അവരെ മോചിപ്പിക്കുമെന്ന് തേജ്വസി പ്രഖ്യാപിച്ചിരുന്നു.
ഇവർ പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് മദ്യം ഒഴുകുമെന്ന വിലയിരുത്തൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഉണ്ടാവുകയും അവർ നിതീഷിനെ പിന്തുണയ്ക്കുകയുമായിരുന്നു. തേജസ്വി യാദവിന്റെ കരുത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.
മുസ്ലീം, യാദവ വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിനു കാരണമായി. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി.
മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് വിസമ്മതിച്ചതും സഖ്യത്തിൽ കല്ലുകടിയായി.
ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് കിതയ്ക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.
സീമാഞ്ചൽ മേഖലയിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. ആർജെഡിയുടെ തോളിലേറിയാണ് കോൺഗ്രസ് മത്സരരംഗത്തേക്കുവന്നെങ്കിലും അവരുടെ പല മുതിർന്ന നേതാക്കളും പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
അതിനാൽ തന്നെ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. പ്രചാരണ രംഗത്ത് രാഹുൽ ഗാന്ധിയും തേജ്വസി യാദവും സജീവമായിരുന്നെങ്കിലും മുന്നേറ്റം നടത്താൻ അവർക്ക് കഴിയുന്നില്ല. നിലവിൽ ആർജെഡി 51 സീറ്റിൽ മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷത്തിലെത്തി.
ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്. അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ മുന്നിൽ നിൽക്കുകയാണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. 46 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ 8.30 മുതൽ ലഭ്യമാകും. ഒരുറൗണ്ടിൽ 14 ഇവിഎമ്മുകൾ എന്നകണക്കിലാണ് എണ്ണൽ പുരോഗമിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എൻഡിഎയും തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം.
243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
National
ഭോപ്പാൽ: പാർട്ടി പ്രവർത്തകർക്കുള്ള പരിശീലപരിപാടിയിൽ വൈകിയെത്തിയ രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ നൽകി. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. മധ്യപ്രദേശിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
ബിഹാറിലെ പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.
രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു. ഇതിനു പിന്നാലെ രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ബിഹാർ തെരഞ്ഞെടുപ്പിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വിധിയെഴുത്ത് ചൊവ്വാഴ്ച നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ബൂത്തിലേക്കെത്തുന്നത്. കഴിഞ്ഞ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്.
64.46 ശതമാനമായിരുന്നു പോളിംഗ്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച വിവിധയിടങ്ങളിൽ റാലികൾ നടന്നു. ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കി.
ഇന്ത്യാ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. നിതീഷ് കുമാറുമായുള്ള സഹകരണം അടഞ്ഞ അധ്യായമായി കഴിഞ്ഞെന്ന് ലാലു പ്രസാദ് യാദവും പ്രതികരിച്ചു.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിൽ മറുപടിയുമായി ബിജെപി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പരാതി നൽകാതെ രാഹുൽ ഗാന്ധി കരയുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇതാണോ ആറ്റംബോംബെന്ന് ചോദിച്ച റിജിജു പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്ത വിളിക്കുകയാണെന്നും പറഞ്ഞു.
വോട്ടര്‍ പട്ടിക എല്ലാവര്ക്കും ലഭിക്കുന്നതാണ്. പരാതി ഉണ്ടെങ്കിൽ അറിയിക്കാൻ വ്യവസ്ഥയുണ്ട്. എസ്ഐആര്‍ ഇതാണ് ചെയ്യുന്നത്. ബിഹാറിൽ രാഹുൽ വന്ന് പ്രചാരണം നടത്തിയശേഷം സ്ഥാനാർഥികള്‍ തോൽവി ഭയക്കുകയാണ്.
ജനാധിപത്യത്തിൽ പരാജയം അംഗീകരിക്കുക മര്യാദയാണ്. രാഹുൽ നയിച്ചാൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി കഠിനമായി പരിശ്രമിക്കുന്നു. അതുകൊണ്ടാണ് വിജയിക്കുന്നത്.പോളിംഗ് ബൂത്തിൽ ഏജന്റുമാർ ഉണ്ടാകും. നിരീക്ഷകര്‍ ഉണ്ടാകും.ഇവർ നടപടികൾ നിരന്തരം പരിശോധിക്കുന്നതാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
രാഹുൽ ഗാന്ധി വിദേശത്ത് അടക്കം പോയി രാജ്യത്തിനെതിരെ സംസാരിക്കുകയാണ്. കോൺഗ്രസ് ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു.അപ്പോൾ എന്തുകൊണ്ട് ചോദ്യങ്ങൾ ഉണ്ടായില്ല? രാഹുൽ പത്രക്കാരുടെ സമയം കളയുകയാണ്. രാജ്യത്തെ യുവജനത മോദിക്ക് ഒപ്പമാണ്.രാജ്യവിരുദ്ധ ശക്തികൾക്കൊപ്പം രാഹുൽ ഗൂഢാലോചന നടത്തുകയാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
National
ന്യൂഡല്‍ഹി: 2024-ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബ്രസീലിയന്‍ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് ഹരിയാനയിലെ പത്തു ബൂത്തുകളിലായി 22 പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെടുകയും വോട്ട് രേഖപ്പെടുത്തപ്പെടുകയും ചെയ്തുവെന്നും തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാന്‍ വഴിയൊരുക്കുകയായിരുന്നു. വലിയ ഗൂഢാലോചനയിലൂടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വേയും എക്സിറ്റ് പോളുകളും പ്രവചിച്ച തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതെന്നും രാഹുല്‍ ആരോപിച്ചു.
ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ വിവിധ പേരുകളിൽ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയും പത്തു ബൂത്തുകളിലായി 22 വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും രാഹുൽ പറഞ്ഞു.
ഇത്തരത്തില്‍ ഹരിയാനയില്‍ അഞ്ചു വിഭാഗങ്ങളിലായി 25 ലക്ഷം കള്ളവോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.
National
ന്യൂഡൽഹി: വോട്ട് ചോരി വിവാദത്തിൽ പുതിയ ബോംബുമായി രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ നടത്തിയപ്പോൾ കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ദൃശ്യങ്ങളും കാണിച്ചു. തൃശൂരിലെ വോട്ടു വിവാദത്തെക്കുറിച്ചു പറയുന്പോൾ ബിജെപി ജയിക്കാനായി ഏതു സ്ഥലത്തുനിന്നും ആളുകളെ കൊണ്ടുവന്നു മണ്ഡലത്തിൽ വോട്ടു ചെയ്യിക്കുമെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങളാണ് രാഹുൽ പ്രദർശിപ്പിച്ചത്.
കാഷ്മീരിൽനിന്നായാലും ആളുകളെ കൊണ്ടുവന്നു വോട്ടു ചെയ്യിക്കുമെന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. ഇതിനു സമാനമായി യുപിയിൽ നിന്ന് ആളുകളെ കൊണ്ടുവന്നു ഹരിയാനയിൽ വ്യാജവോട്ടു ചെയ്യിച്ചെന്നു രാഹുൽ പറഞ്ഞു.
രേഖകൾ ഡിജിറ്റലായി പ്രദർശിപ്പിച്ചായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് പത്തു ബൂത്തുകളിലായി 25 വോട്ടുകൾ സൃഷ്ടിക്കപ്പെട്ടത് രാഹുൽ രേഖകൾ സഹിതം പുറത്തുവിട്ടു. ഈ 25 വോട്ടുകൾ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീ ഒരു ഫോട്ടോവച്ച് 223 തവണ വോട്ടു ചെയ്തു. യുപിയിലെ ബിജെപി നേതാക്കൾവരെ ഹരിയാനയിൽ വോട്ടു ചെയ്തു.
അഞ്ചുലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ
അഞ്ചു ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ കണ്ടെത്തി. നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ വൻ ഗൂഢാലോചനയാണ് നടന്നതെന്നും 25 ലക്ഷം കള്ളവോട്ടുകൾ നടന്നെന്നുമാണ് രാഹുൽ രേഖകൾ സഹിതം സമർഥിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും കടുത്ത വിമർശനമാണ് രാഹുൽ ഉയർത്തിയത്. ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിമറിയാണ് നടന്നത്. ബിജെപിയെ സഹായിക്കാൻ കമ്മീഷൻ ഒത്തുകളിച്ചു. അതുകൊണ്ടാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോടു കളളം പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സാമൂഹിക നീതിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉൾപ്പെടെയുള്ള തേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും സൗജന്യ വൈദ്യുതി, സബ്സിഡിയുള്ള ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ കോൺഗ്രസിന്റെ വാഗ്ദാനങ്ങളും ചേർത്തായിരിക്കും പ്രകടനപത്രിക.
ബുധനാഴ്ച മുസഫർപുരിലും ദർഭംഗയിലും നടക്കുന്ന സംയുക്ത റാലികളിൽ തേജസ്വിയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എൻഡിഎ ചോദ്യമുയർത്തിയിരുന്നു.
National
ബംഗളൂരു: കർണാടകയിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാൻ സംസ്ഥാനത്തെ നിയമ വകുപ്പിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുൽ ഗാന്ധി പുറത്തുവിട്ട രേഖകൾ ഉൾപ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ആരംഭിക്കുന്ന കർണാടക നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സജീവമായി ഉയർത്താനാണ് കോൺഗ്രസ് തീരുമാനം. വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കർണാടകയിലെ മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തിൽ ഇരട്ട, വ്യാജവോട്ടുകൾ വ്യാപകമായി വോട്ടർ പട്ടികയിലുണ്ടെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.